ഇന്ദ്രജിത്തിന്റെ ക്ലിക്ക്; മാസ്സായി മോഹൻലാൽ, ചിത്രം വൈറൽ

മലയാളികളുടെ ഇഷ്ടതാരമാണ് മോഹൻലാൽ. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോൾ ഒരു സ്പെഷ്യൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചിത്രം പകർത്തിയത് നടൻ ഇന്ദ്രജിത്താണ്. തൊപ്പിവച്ച് കട്ടത്താടിയുമായി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്.

ഇന്ദ്രജിത്ത് സുകുമാരന്റെ ക്ലിക്ക് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന റാം സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രം. ഇന്ദ്രജിത്ത് സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇരുവരും. എന്തായാലും മോഹൻലാലിന്റെ ഫോട്ടോ ആരാധകരുടെ ഹൃദയം കവരുകയാണ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

Top