200 കോടിയില്‍ മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം; നിര്‍മ്മാതാക്കളില്‍ ഒരാളായി ഏക്ത കപൂര്‍

മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളാകന്‍ ഏക്ത കപൂര്‍. ‘ഋഷഭ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിന് പുറമേ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരുങ്ങും. ഋഷഭ ഏക്ത കപൂറിന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ആയിരിക്കും.

നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലെ യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍വച്ച് ഏക്ത കപൂറുമായി മോഹന്‍ലാല്‍ കൂടികാഴ്ച നടത്തി. ഓഫീസിന് മുന്നില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.ഏക്ത കപൂറിനൊപ്പം എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top