mohanlals oppam special screening for rajinikanth

പ്രിയദര്‍ശന്‍ ആദ്യമായി ഒരുക്കുന്ന ത്രില്ലറാണ് ഒപ്പം. വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം റിലീസിന് മുമ്പേ ആദ്യം കാണുന്നത് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍താരമാണ്.

സാക്ഷാല്‍ രജനീകാന്തിന് വേണ്ടിയാണ് പ്രിയദര്‍ശന്‍ ഒപ്പത്തിന്റെ പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

രജനീകാന്തിന്റെ വീട്ടില്‍ ബുധനാഴ്ച വൈകിട്ട് ഒപ്പം പ്രദര്‍ശിപ്പിക്കും.

പ്രീ പ്രൊഡക്ഷന്‍ വേളയില്‍ ഒപ്പം എന്ന തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ രജനീകാന്തിനോട് സംസാരിച്ചിരുന്നു. ഈ വേളയിലാണ് സിനിമ കാണാനുള്ള ആഗ്രഹം രജനി പ്രകടിപ്പിച്ചത്.

റിലീസിന് മുന്നേ സിനിമ കാണണമെന്ന് രജനീകാന്ത് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പ്രിയദര്‍ശന്‍ സൂപ്പര്‍സ്റ്റാറിന് വേണ്ടി പ്രത്യേക ഷോ നടത്താന്‍ തയ്യാറാവുകയായിരുന്നു.

പ്രിയദര്‍ശന്റെ സാന്നിധ്യത്തിലായിരിക്കും രജനി ഒപ്പം കാണുന്നത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് രജനി മുമ്പ് അഭിമുഖങ്ങളില്‍ പറയാറുണ്ടായിരുന്നു.

രജനീകാന്തിന് അനുയോജ്യമായ തിരക്കഥകള്‍ വരുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് പ്രിയന്‍ ഇതിനോട് പ്രതികരിച്ചിരുന്നത്.

ജയരാമന്‍ എന്ന അന്ധ കഥാപാത്രമായാണ് ഒപ്പത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. താന്‍ ദൃക്‌സാക്ഷിയായ ഒരു കൊലപാതകത്തിന്റെ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുള്ള ജയരാമന്റെ ശ്രമങ്ങളാണ് ചിത്രം.

Top