പ്രേക്ഷകർ കാത്തിരുന്ന മോഹൻലാൽ ചിത്രം വില്ലന്റെ ട്രെയ്‌ലർ ഓണത്തിന് എത്തുന്നു

മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വില്ലൻ.

ആരാധകർ കാത്തിരുന്ന വില്ലന്റെ ട്രെയ്‌ലർ ഓണത്തിന് എത്തുന്നു. ഷൂട്ട് പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് അണിയറപ്രവർത്തകർ.

മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിൽ വിശാൽ, ഹൻസിക, ശ്രീകാന്ത്, രാശി ഖന്ന, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

25-30 കോടിയാണ് സിനിമയുടെ ബഡ്ജറ്റ്. വിഎഫ്എക്‌സിനും സ്‌പെഷല്‍ ഇഫക്ടിനും പ്രാധാന്യം കല്‍പ്പിക്കുന്ന ചിത്രം പെര്‍ഫക്ട് ത്രില്ലറായാണ് ബി. ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരെല്ലാം പുറത്തുനിന്നാണ്. പോളണ്ട് ആസ്ഥാനമായ കമ്പനിയാകും വിഎഫ്എക്‌സ് കൈകാര്യം ചെയ്യുക.

വിണ്ണൈ താണ്ടി വരുവായ, നന്‍പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച മനോജ് പരമഹംസയാണ് ഛായാഗ്രഹണം.

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം പൂജയുടെ അവധിക്കാലത്ത് തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top