വിക്രം ചിത്രം ‘സ്‌കെച്ച് ‘കേരളത്തിൽ എത്തിക്കുന്നത് മോഹൻലാലിന്റെ മാക്സ് ലാബ്

ചിയാൻ വിക്രം നായകനാകുന്ന പുതിയ ചിത്രമാണ് സ്‌കെച്ച്. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്സ് ലാബാണ്. പൊങ്കൽ റിലീസായി ജനുവരി 12ന് സിനിമ തീയേറ്ററുകളിൽ എത്തും.

വിജയ്ചന്ദ്രരർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക. സൂരി, രാധാരവി, വേല രാമമൂർത്തി, ഹരീഷ് പേരടി, ശ്രീപ്രിയങ്ക തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top