മോഹൻലാലിന്റെ മരക്കാർ മെയ് 13ന് തിയേറ്ററുകളിൽ

സിനിമ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം മരക്കാർ അറബിക്കടലിൻ്റെ സിംഹം  മെയ് 13 ന് തിയ്യേറ്ററുകളിൽ എത്തും. താരത്തിന്റെ  ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം 100 കോടി രൂപ ബഡ്ജറ്റിലാണ് റിലീസിങ്ങിന് ഒരുക്കിയിരിക്കുന്നത്.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും സിനിമ റിലീസാവും.

 

 

Top