മോഹന്‍ലാലിന്റെ പുതിയ ചിത്രം ‘ഇട്ടിമാണി’യുടെ ചിത്രീകരണം ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍, രാധിക ശരത്കുമാര്‍, വിനു മോഹന്‍, സിദ്ദിഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തില്‍ ഹണി റോസ് ആണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, കൈലാസ്, സൗബിന്‍ ഷാഹിര്‍, സിദ്ദിഖ്, സലീം കുമാര്‍, ഹരീഷ് കനാരന്‍, ജോണി ആന്റണി, നന്ദു, സ്വാസിക തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top