Mohanlal’s first Telugu movie Manamanthe becomes Vismayam in Malayalam

മോഹന്‍ലാല്‍ നായകനാവുന്ന ആദ്യ തെലുങ്ക് ചിത്രമായ മനമാന്തെ മലയാളത്തില്‍ എത്തുന്നത് വിസ്മയം എന്ന പേരില്‍. ചിത്രത്തിന്റെ മലയാള പതിപ്പിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചു.

ചന്ദ്രശേഖര്‍ യേലേട്ടി സംവിധാനം ചെയ്യുന്ന ഈ ബഹുഭാഷാ ചിത്രത്തില്‍ ഗൗതമിയാണ് ലാലിന്റെ നായികയാകുന്നത്. സായിറാം എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനുവേണ്ടി മോഹന്‍ലാല്‍ തെലുങ്ക് സംസാരിക്കാന്‍ പഠിച്ചിരുന്നു. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

പരസ്പര ബന്ധിതമായ നാലു കഥകളാണ് ചിത്രം പറയുന്നത്. ഈ മാസം തന്നെ തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മോഹന്‍ലാലിനെ കൂടാതെ മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി.ബാലചന്ദ്രന്‍ എന്നിവരും തെലുങ്കില്‍ നിന്ന് ഗായകനും നടനുമായ എസ്.പി.ബാലസുബ്രഹ്മണ്യം, തമിഴ്‌നടന്‍ നാസര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top