മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മോഹന്‍ലാല്‍ ചിത്രം ‘ബിഗ് ബ്രദറി’ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അരമതില്‍ ചാടിക്കടക്കുന്ന മട്ടിലാണ് പോസ്റ്ററിലുള്ള മോഹന്‍ലാല്‍ കഥാപാത്രം.

സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല.25 കോടി ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഒറ്റ ഷെഡ്യൂളിലാവും ചിത്രീകരിക്കുക. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍.

Top