ഹിറ്റ് മേക്കര്‍ സിദ്ദിഖിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്ന ‘ബിഗ് ബ്രദര്‍’ ആരംഭിച്ചു

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടന്നു. മോഹന്‍ലാല്‍, സംവിധായകന്‍ സിദ്ദിഖ്, ദീപക് ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെക്കുറിച്ചോ അണിയറപ്രവര്‍ത്തകരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വിയറ്റ്നാം കോളനി, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സിദ്ദിക്ക് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ ബിഗ് ബ്രദര്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.

Top