ആരും കാണാത്ത ഒടിയനിലെ കാഴ്ചകള്‍; മേക്കിങ് വീഡിയോ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍

ഴിഞ്ഞ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ പതിനാലിനായിരുന്നു ഒടിയന്‍ തിയേറ്ററില്‍ എത്തിയത്. ഇപ്പോഴിതാ സിനിമയിലെ ആരും കാണാത്ത കാഴ്ചകളുടെ മേക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

കാലങ്ങള്‍ക്ക് മുന്‍പ് മധ്യകേരളത്തില്‍ ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമാവുന്ന മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ എത്തിയത്. മാധ്യമപ്രവര്‍ത്തകനും ദേശീയ അവാര്‍ഡ് ജേതാവുമായ ഹരികൃഷ്ണന്റേതായിരുന്നു തിരക്കഥ.

മഞ്ജു വാരിയരായിരുന്നു നായിക. മോഹന്‍ലാലിനൊപ്പം പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, നരേന്‍, നന്ദു, കൈലാഷ് എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

ഒരേയൊരു ഒടിയൻ #Odiyan_Making_video ?

Posted by Odiyan on Saturday, December 14, 2019

Top