‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം’… വീണ്ടും ഒന്നിച്ച് മോഹന്‍ലാലും മേനകയും

ഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ നിറയെ 80′ s REUNION എന്ന പേരില്‍ സംഘടിപ്പിക്കാറുള്ള ഗെറ്റ് ടുഗദറിന്റെ ചിത്രങ്ങളാണ്. അതിനൊപ്പം മോഹന്‍ലാലിന്റെ ഒരു വീഡിയോ കൂടി ഉണ്ടെന്നുള്ളതാണ് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ മാത്രമല്ല മുന്‍കാല നടി മേനകയും വീഡിയോയിലുണ്ട്.ഇരുവരും തമ്മില്‍ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന പാട്ട് പാടി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്.

ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗമാണ് വൈറലായത്. ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ദൂരൈ ദൂരൈ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.

റീയൂണിയന്‍ ക്ലബ്ബില്‍ അമ്പത് അംഗങ്ങളാണുള്ളത്. 2009 ല്‍ ലിസിയും സുഹാസിനിയും ചേര്‍ന്നായിരുന്നു റീയൂണിയന്‍ എന്ന പരിപാടി ആരംഭിക്കുന്നത്. പത്ത് വര്‍ഷത്തോളമായി ഇത് തുടര്‍ന്ന് പോവുകയാണ്

https://www.instagram.com/p/B5SInpXjxba/?utm_source=ig_web_copy_link

Top