മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; കുഞ്ഞാലി മരക്കാറുടെ കഥ, ടീസര്‍ പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഒപ്പം എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഈ ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. തിരുവാണ് ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലുമാണ് ചിത്രീകരിക്കുക.

Top