മോഹന്‍ലാലിനും ജീത്തു ജോസഫിനും ഇടയില്‍ തൃഷ; റാമിലെ പുതിയ ചിത്രം വൈറലാകുന്നു

മോഹന്‍ലാല്‍ – തൃഷ നായികാനായകന്മാരായി എത്തുന്ന ജീത്തു ജോസഫ് ചിത്രമാണ് റാം. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. ഇപ്പോഴിതാ പുതിയൊരു ചിത്രം പങ്കുവെച്ചെത്തിയിരിക്കുകയാണ് തൃഷ. മോഹന്‍ലാലിനും ജീത്തു ജോസഫിനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രം പങ്കുവച്ചതിനൊപ്പം ഇന്ത്യയിലെ ഏറ്റവും നല്ല സംവിധായകന്മാരില്‍ ഒരാളാണ് ജീത്തു ജോസഫ് എന്നും ലാലേട്ടന്‍ ലെജന്‍ഡറി സ്റ്റാറാണെന്നും ഇരുവര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമായി കാണുന്നെന്നും താരം കുറിച്ചു.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായിട്ടാണ് തൃഷ എത്തുന്നത്. ഡോക്ടര്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Top