ജീത്തു ജോസഫ് ചിത്രത്തില്‍ വീണ്ടും മോഹന്‍ലാല്‍; ഒരുങ്ങുന്നത് ഒരു ആക്ഷന്‍ ത്രില്ലര്‍

സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച് പ്രേക്ഷകര്‍ക്ക് നല്‍കിയ വേറിട്ട ഒരു സിനിമയായിരുന്നു ദൃശ്യം. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിക്കാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

ദൃശ്യം പോലെയായിരിക്കില്ല പുതിയ സിനിമയെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തില്‍ എടുക്കാനാണ് ആലോചിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. മോഹന്‍ലാലിന്റെ ഭാര്യയായി തൃഷ സിനിമയില്‍ അഭിനയിക്കുന്നു. വ്യത്യസ്ത രാജ്യങ്ങളില്‍ ചിത്രീകരണം നടത്തുന്ന സിനിമ ബിഗ് ബജറ്റ് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Top