‘ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം’ ഒന്നിച്ച് മോഹന്‍ലാല്‍; വൈറലായി ചിത്രം

ലയാളികളുടെ മനസ്സില്‍ എന്നും നിലല്‍ക്കുന്ന ചിത്രമാണ് മണിചിത്രത്താഴും പത്മരാജന്റെ തൂവാനത്തുമ്പികളും. മോഹന്‍ലാലിന്റെ ഈ ചിത്രങ്ങള്‍ ഇന്നും പ്രിയങ്കരം എന്ന കാര്യത്തില്‍ സംശയമില്ല. അതിലെ കഥാപാത്രങ്ങളായ സണ്ണി, ഗംഗ, ക്ലാര, ജയകൃഷ്ണന്‍ എന്നിവരെയും മറക്കാന്‍ സാധിക്കില്ല.

എണ്‍പതുകളില്‍ സിനിമയിലെത്തിയ നായികാനായകന്മാരുടെ കൂട്ടായ്മയില്‍ ഈ ചിത്രത്തിലെ നായികമാര്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ‘ഗംഗയ്ക്കും ക്ലാരയ്ക്കും ഒപ്പം’ എന്നാണ് ഈ ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചത്.

കറുപ്പും ഗോള്‍ഡന്‍ നിറത്തിലുമുള്ള വസ്ത്രം ധരിച്ച് മോഹന്‍ലാലും സുമലതയും ശോഭനയും. ചിരഞ്ജീവിയുടെ ഹൈദരാബാദിലെ വീട്ടില്‍ വച്ചായിരുന്നു താരങ്ങളുടെ സൗഹൃദ സംഗമം.

With Ganga and Clara. Two memorable characters in Malayalam Cinema

Posted by Mohanlal on Monday, November 25, 2019

Top