വേള്‍ഡ് കപ്പിനെ വരവേൽക്കാൻ ഫുട്ബോള്‍ സോംഗുമായി മോഹന്‍ലാൽ

ത്തര്‍ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൌതുകമുണര്‍ത്തുന്ന ഒരു പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടൻ മോഹന്‍ലാല്‍. വേള്‍ഡ് കപ്പ് ആവേശത്തിന് പകിട്ടേകി ഫുട്ബോളിനെക്കുറിച്ച് ഒരു വീഡിയോ സോംഗ് പുറത്തിറക്കുകയാണ് മോഹന്‍ലാല്‍. ഫുട്ബോളിനോട് മനസില്‍ സ്നേഹം സൂക്ഷിക്കുന്നയാളാണ് മോഹന്‍ലാല്‍. ലോകകപ്പ് പോലെയുള്ള ഫുട്ബോള്‍ മാമാങ്കങ്ങള്‍ സമയം കണ്ടെത്തി ആസ്വദിക്കുന്ന കൂട്ടത്തിലുമാണ് അദ്ദേഹം.

മോഹന്‍ലാല്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ടി കെ രാജീവ് കുമാര്‍ ആണ്. മലയാളത്തിലുള്ള ഗാനത്തിന് അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സബ് ടൈറ്റിലുകളും ഉണ്ടാവും. ഒക്ടോബര്‍ 30 ന് ഗാനം പുറത്തിറക്കും. തന്‍റെ സംവിധാന അരങ്ങേറ്റമായ ബറോസിന്‍റെ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററാണ് വീഡിയോ സോംഗ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ പുറത്തിറക്കിയിരിക്കുന്നത്.

ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Top