മോഹന്‍ലാലിനെ പിന്തുടര്‍ന്ന് ആരാധകരുടെ സാഹസികത ; ഇനി ആവര്‍ത്തിക്കരുതെന്ന് താരം

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ ആരാധകരുടെ സാഹസികത. മോഹന്‍ലാല്‍ സഞ്ചരിച്ച വാഹനത്തെ ചേസ് ചെയ്ത് തടഞ്ഞ് നിര്‍ത്തിയാണ് ആരാധകര്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം അദ്ദേഹം തിരുവല്ലയില്‍ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹന്‍ലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകര്‍ പിന്തുടര്‍ന്നു.

അമിത വേഗതയില്‍ ബൈക്കില്‍ യുവാക്കള്‍ തന്റെ വാഹനത്തെ പിന്തുടരുന്നത് കണ്ട മോഹന്‍ലാല്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചപ്പോഴാണ് ഫോട്ടോയെടുക്കാനാണ് പിന്തുടരുന്നതെന്ന് യുവാക്കള്‍ വ്യക്തമാക്കിയത്. ആവശ്യത്തിന് മുന്നില്‍ മോഹന്‍ലാല്‍ വഴങ്ങി. കാറില്‍നിന്ന് ഇറങ്ങിയ താരം ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തു. ഇതോടെ ആളുകള്‍ കൂട്ടമായെത്തി. ഒടുവില്‍ പൊലീസെത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറാന്‍ സഹായിച്ചത്.

കാറില്‍ കയറുമ്പോള്‍ ഇനി തന്റെ വാഹനത്തെ പിന്തുടരരുതെന്ന് താക്കീത് ചെയ്താണ് മോഹന്‍ലാല്‍ മടങ്ങിയത്.

Top