നാമൊന്നിച്ച് ഈ പോരാട്ടം പൂര്‍ത്തിയാക്കും; പ്രവാസികള്‍ക്ക് ആശ്വാസവുമായി മോഹന്‍ലാല്‍

തിരുവനന്തപുരം: കൊവിഡ് 19 മൂലം വിവിധ രാജ്യങ്ങളില്‍ ലോക്ഡൗണിലായ പ്രവാസി മലയാളികള്‍ക്ക് ആശ്വാസവുമായി നടന്‍ മോഹന്‍ലാല്‍. ഈ കാലവും കടന്നുപോകും. നിങ്ങളുടെ ആശങ്ക മനസിലാക്കാന്‍ സാധിക്കുന്നതാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നടപടികള്‍ സ്വീകരിക്കുകയെന്നതാണ് കൊവിഡ് 19 പ്രതിരോധിക്കാന്‍ സഹായകമായുള്ളത്.

ശരീരം കൊണ്ട് അകലെയാണെങ്കിലും നാമൊന്നിച്ച് ഈ പോരാട്ടം പൂര്‍ത്തിയാക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നമുക്ക് കാണാന്‍ പോലും കഴിയാത്ത ശത്രുവിനോടാണ് നമ്മള്‍ പോരാടുന്നത്. നിങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ച് സുരക്ഷിതരായിരിക്കാനും മോഹന്‍ലാല്‍ പറയുന്നു.

മനസില്‍ വരുന്ന അശുഭ ചിന്തകള്‍ നീക്കിക്കളയണം. പ്രവാസികള്‍ക്കൊപ്പം നമ്മളെല്ലാവരുമുണ്ട്. എല്ലാവരും ഈ മഹാമാരിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് ആശങ്കയുണ്ടാവും. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് അടക്കമുള്ള അശങ്കകള്‍ നീക്കി വക്കണം.

കൂടെ ആരുമില്ലായെന്നുള്ള തോന്നല്‍ ആദ്യം മാറ്റി വക്കണം. എല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്. പോയതൊക്കെ നാം വീണ്ടെടുക്കും. നല്ല ചിന്തകളുടെ വിത്തുകള്‍ മുളയ്ക്കട്ടെ. നമ്മള്‍ ഒരുമിച്ച് ഈ കാലം അതിജീവിച്ച് വിജയഗീതം പാടുമെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.

Top