അച്ഛനോ മകനോ?.. ആകാംക്ഷയോടെ കാത്തിരിക്കാന്‍ ആരാധകര്‍..

mohanlal

ത്സരിക്കാന്‍ തയ്യാറായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും മകന്‍ പ്രണവ് മോഹന്‍ലാലും.

ഒരേ ദിവസം, ഒരേ സ്ഥലത്ത് ചിത്രത്തിന്റെ പൂജയ്ക്ക് തിരി കൊളുത്തിയ അച്ഛന്റേയും മകന്റേയും മത്സരത്തില്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ആരാധകരാണ്.

മോഹന്‍ലാല്‍ ചിത്രം ഒടിയന്റേയും പ്രണവിന്റെ അരങ്ങേറ്റ ചിത്രത്തിന്റേയും ചിത്രീകരണം നാളെ ആരംഭിക്കും.

ഹൈദരാബാദ്, ബനാറസ്, പാലക്കാട് എന്നിവിടങ്ങളിലാണ് ഒടിയന്റെ ചിത്രീകരണം നടക്കുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവും അരങ്ങേറ്റം കുറിക്കുന്നു. ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൂജാ ദിവസമായ നാളെ പേര് വെളിപ്പെടുത്തുമെന്നാണ് ബന്ധപ്പെട്ട അടുത്ത ഇതിവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ 24 മണിക്കൂര്‍ കൊണ്ട് പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്.

തിരുവന്തപുരത്ത് ഹോട്ടല്‍ ടാജ് വിവാന്റയില്‍ ആയിരിക്കും ഇരു ചിത്രങ്ങളുടേയും പൂജ നടക്കുക.

അച്ഛനും മകനും തമ്മിലുള്ള മത്സരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഇരു ചിത്രങ്ങളുടേയും റിലീസിങ്ങ് ദിവസത്തിനായാണ്.

Top