മഹാനടി; ദുല്‍ഖറിനും കീര്‍ത്തിക്കും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

mohanlal

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം മഹാനടിയെ പ്രശംസിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍. മികച്ച അഭിപ്രായമാണ് മഹനടിയെക്കുറിച്ച് കേള്‍ക്കുന്നതെന്നും എന്റെ പ്രിയപ്പെട്ട ദുല്‍ഖറിനും കീര്‍ത്തിക്കും എല്ലാ വിധ ആശംസകളും നേരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

മഹാനടി ഉടന്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് ആശംസകളറിയിച്ച് മോഹന്‍ലാല്‍ എത്തിയത്. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് മഹാനടി. മഹാനടി കണ്ടതിനു ശേഷം ദുല്‍ഖര്‍ സല്‍മാന്റെ ആരാധകനായി മാറിയെന്ന് എസ്.എസ് രാജമൗലി പറഞ്ഞിരുന്നു.

Top