‘ഹാപ്പി ബര്‍ത്ത്‌ഡേ സുനില്‍ ഛേത്രി’ , ‘താങ്ക് യു ലാലേട്ടാ’ വൈറലായി ഒരു പിറന്നാള്‍ ആശംസ

രു പിറന്നാള്‍ ആശംസയും, അതിന് പിറന്നാളുകാരന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് പിറന്നാളുകാരന്‍. ആശംസ നേര്‍ന്നതാവട്ടെ മലയാളികളുടെ സ്വന്തം ലാലേട്ടനും.

ഇന്നു മുപ്പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിനു ആശംസകള്‍ നേരുന്ന ഇന്ത്യയിലെ കായിക പ്രേമികള്‍ക്കൊപ്പം ഫുട്‌ബോള്‍ ഇതിഹാസത്തിനു പിറന്നാള്‍ ആശംസ നേര്‍ന്ന് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന് ലാലേട്ടന്‍ ജന്മദിന ആശംസകള്‍ അറിയിച്ചത്.

‘ഹാപ്പി ബര്‍ത്ത്‌ഡേ സുനില്‍ ഛേത്രി’ എന്നാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മോഹന്‍ലാല്‍ ഇന്നു രാവിലെ ട്വീറ്റ് ചെയ്തത്. എന്നാല്‍ മോഹന്‍ലാലിന്റെ ട്വീറ്റിനെക്കാള്‍ ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിനു ഛേത്രി നല്‍കിയ മറുപടിയാണ്. ‘താങ്ക് യു ലാലേട്ടാ’ എന്നായിരുന്നു മോഹന്‍ലാലിനു ഛേത്രിയുടെ മറുപടി.

lalettan

മലയാള സിനിമയിലെ അതികായനായ മോഹന്‍ലാലിനെ ഏഷ്യ മുഴുവന്‍ അറിയപ്പെടുന്ന താരമായ സുനില്‍ ഛേത്രി ലാലേട്ടാ എന്നു വിളിച്ചത് മോഹന്‍ലാല്‍ ആരാധകര്‍ക്കും കേരളത്തിനും രസകരമായ സംഭവമായി. ഏതായാലും രണ്ട് നായകന്‍മാരുടേയും ട്വീറ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Top