mohanlal to play junior NTR’s father Role in janatha Garage

മോഹന്‍ലാലും ജൂനിയര്‍ എന്‍.ടി.ആറും ഒന്നിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ തുടങ്ങും. ജനതാ ഗാരേജ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ഒക്ടോബര്‍ 25നായിരുന്നു.

ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി ആറിന്റെ അച്ഛന്റെ വേഷമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ വാര്‍ത്ത അവരുടെ ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേ സമയം മോഹന്‍ലാലിനെ നായകനാക്കി ചന്ദ്രശേഖര്‍ യെലേട്ടി തെലുങ്കിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ ആദ്യ വാരം തുടങ്ങും. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമേ ഗൗതമി, എസ.പി.ബാലസുബ്രമണ്യം, ഉര്‍വശി, നെടുമുടി വേണു തുടങ്ങിയവരുമുണ്ട്. 1994ല്‍ പുറത്തിറങ്ങിയ ഗാന്ധീവം ആണ് മോഹന്‍ലാല്‍ ഒടുവില്‍ അഭിനയിച്ച തെലുങ്ക് ചിത്രം.

Top