mohanlal thelug movie manamantha teaser relised

മോഹന്‍ലാല്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

തെലുങ്കില്‍ മനമാന്തെ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തില്‍ വിസ്മയം എന്ന പേരിലാണ് ഇറങ്ങുന്നത്. തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ചന്ദ്രശേഖര്‍ യേലെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയാണ് നായികയാകുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തെലുങ്ക് പഠിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

മലയാളത്തില്‍ നിന്ന് നെടുമുടി വേണു, ജോയ് മാത്യു, പി ബാലചന്ദ്രന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം,നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Top