മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാപ്പാന്‍’ തെലുങ്കിലും ; ഫസ്റ്റ് ലുക്ക് കാണാം

മിഴ് നടന്‍ സൂര്യയ്ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമാണ് കാപ്പാന്‍. ചിത്രം തമിഴിന് പുറേമ തെലുങ്കിലുമെത്തും. തമിഴില്‍ കാപ്പാന്‍ എന്നാണ് പേരെങ്കില്‍ തെലുങ്കില്‍ ബന്തോബാസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യദിനത്തിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ചന്ദ്രകാന്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രധാനമന്ത്രിയുടെ ബോഡിഗാര്‍ഡിലുള്ള എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ അഭിനയിക്കുന്നത്.

ആര്യയാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top