മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് 23ന് ആരംഭിക്കും

surya mohanlal

കെ വി ആനന്ദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ഈ മാസം 23ന് ആരംഭിക്കും. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തില്‍ അല്ലു സിരീഷും ഭാഗമാകും.

സയേഷ നായികയായി എത്തുമെന്നാണ് സൂചന.മോഹന്‍ലാലിന് നെഗറ്റീവ് ടച്ചുള്ള വേഷമാണ് ചിത്രത്തിലുള്ളതെന്നാണ് സൂചന. കന്നഡ ചിത്രം മഫ്തിയുടെ റീമേക്ക് ആണ് കെവി ആനന്ദ് ഒരുക്കുന്നതെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ചിത്രത്തിന്റെ അണിയറക്കാര്‍ പ്രതികരിച്ചിട്ടില്ല. ഒരു കോപ്ഗാംഗ്സ്റ്റര്‍ ചിത്രമായ മഫ്തി വന്‍ വിജയം നേടിയ ചിത്രമാണ്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top