മോഹന്‍ലാല്‍-സൂര്യ ചിത്രം, കാപ്പാന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കാപ്പാന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. ചിത്രം സെപ്റ്റംബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.

സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Top