mohanlal statement

തിരഞ്ഞെടുപ്പുകാലത്തെ സിനിമാ വിവാദത്തില്‍ വിശദീകരണവുമായി മോഹന്‍ലാല്‍.

രാഷ്ട്രീയമല്ല, സ്വന്തം ഇഷ്ടമാണ് ഗണേഷിന്റെ പ്രചാരണത്തിനെത്തിച്ചതെന്നും ജഗദീഷ് ക്ഷണിക്കാത്തതിനാലാണ് പോകാതിരുന്നതെന്നും ലാല്‍ പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയത് സിനിമാരംഗത്ത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി പ്രചരണത്തിനിറങ്ങിയതില്‍ അതിയായ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പ്രതികരിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്നും പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു ജഗദീഷിന്റെ പ്രതികരണം.

Top