‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ പുതിയ പോസ്റ്റര്‍ പുറത്ത്

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ മോഹന്‍ലാൽ നെയ്യാറ്റിന്‍കര ഗോപനായെത്തുന്ന ചിത്രം ‘ആറാട്ടി’ന്‍റെ പുതിയ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. കറുത്ത നിറത്തിലുള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍
എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വേഷമിടുന്നുണ്ട്.

Top