‘പൂക്കച്ച…മഞ്ഞക്കച്ച’ ; സൂപ്പര്‍സ്റ്റാറിന്റെ ഈ പഴയ ഗാനം വീണ്ടും തരംഗമാകുന്നു

mohanlal

ലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് അഭിനയത്തോടൊപ്പം തന്നെ പാട്ടിനോടുമുള്ള ഇഷ്ടം മലയാളികള്‍ക്ക് അറിവുള്ള കാര്യമാണ്. നന്നായി പാടാന്‍ അറിയാം എന്ന കാര്യം സിനിമയ്ക്ക് പുറത്ത് നിരവധി സ്റ്റേജ് ഷോകളില്‍ ലൈവായി അവതരിപ്പിച്ച് തെളിയിച്ച കാര്യവുമാണ്.

എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ഒരു പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നാല്‍ ലൈവായി അടുത്തെങ്ങും പാടിയ ഗാനമല്ല അത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ദൂരദര്‍ശന് വേണ്ടി ലാല്‍ ആലപിച്ച ഒരു ഗാനമാണ് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത്. ‘പൂക്കച്ച…മഞ്ഞക്കച്ച’ എന്നു തുടങ്ങുന്ന നാടന്‍ പാട്ടാണ് മലയാളികളുടെ പ്രിയ താരം പാടിയത്. ഇത് ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

Top