ഒന്ന് തെന്നിവീണതേയുള്ളൂ മക്കളേ, ലാലേട്ടനൊന്നും പറ്റിയില്ല: വിശദീകരണവുമായി താരം

mohanlal

താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. ഡാന്‍സിനിടെ ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്‍ലാല്‍ വീഴുകയുമായിരുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അതിനു മറുപടിയുമായി അദ്ദഹം രാവിലെ തന്നെ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ട്രോളുകളുടെ രൂപത്തിലേക്ക് മാറി.

”ലാലേട്ടന്‍ വീണതില്‍ സങ്കടം….. വീണ്ടും എഴുന്നേറ്റ് ഡാന്‍സ് കളിച്ചതില്‍ അഭിമാനവും രോമാഞ്ചവും ലാലേട്ടാ”

ഇതിനെല്ലാം പുറമെ ഹണി റോസിനെ ട്രോളുന്നവരും കുറവല്ല. ആദ്യം വീണത് ഹണി റോസ്, ഹണി റോസിനെ തട്ടി ലാലേട്ടന്‍ വീണു.. പക്ഷേ ആദ്യം എഴുന്നേറ്റത് ലാലേട്ടന്‍. ഇതിപ്പോ ആര്‍ക്കാ വയസ്സായേ തുടങ്ങിയ ട്രോളുകളുമായാണ് ആരാധകര്‍ ഹണി റോസിനെ കളിയാക്കുന്നത്.

Top