സിദ്ധിഖ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ‘ബിഗ് ബ്രദര്‍’; ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി

മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതി ചിത്രം ബിഗ് ബ്രദറിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. 2013ല്‍ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രമേയം സംബന്ധിച്ചോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ‘വിയറ്റ്നാം കോളനിയാണ്’ സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് തുടങ്ങിയ താരങ്ങളും ടിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Top