കൂടെയുള്ളവർ മോഹൻലലിനെ ചതിക്കുന്നു: ഫെയ്സ്ബുക്ക് പോസ്റ്റുമായി സന്തോഷ് വർക്കി

മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് . ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിവ്യു സോഷ്യൽമീഡിയയിൽ ഹിറ്റാക്കിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി.

എന്നാൽ, ഇപ്പേോൾ മോഹൻലാലിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. തിരക്കഥയേയും സംവിധായകരേയും തെരഞ്ഞെടുക്കുന്ന കാര്യത്തിൽ മോഹൻലാലിന്റെ രീതി ശരിയല്ലെന്നാണ് സന്തോഷ് വ്യക്തമാക്കുന്നത്.

ഫെയ്സ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം. മോഹൻലാലിന്റെ കൂടെ നിൽക്കുന്നവർ അദ്ദേഹത്തെ ചതിക്കുന്നു എന്നാണ് സന്തോഷിന്റെ പോസ്റ്റിൽ പറയുന്നത്.

Top