പ്രിയനുമൊത്തുള്ള പഴയകാല ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍; വൈറലായി ഫോട്ടോ

മോഹല്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന മലയാള സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനം കവര്‍ന്ന ചിത്രങ്ങളാണ്. ചിത്രങ്ങളില്‍ മാത്രമല്ല ഇവരുടെ കൂട്ട് കെട്ട് കാണാന്‍ സാധിക്കുക. ഇവരുടെ സൗഹൃദവും അതിലേറെ ദൃഢം തന്നെയാണ്. ഈ സൗഹൃദത്തെ ഓര്‍മിപ്പിക്കുന്ന ഒരു പഴയകാല ഫോട്ടോ ആണിപ്പോള്‍ മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ് ബുക്കിലും പങ്കുവച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ വാക്കുകള്‍

”ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്… സിനിമാ സ്വപ്നങ്ങള്‍ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തില്‍ നിന്നാണ്…ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ…ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം….എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചത്.”

ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ ആരാധകർ ചിത്രത്തെ സ്വീകിച്ചുകഴിഞ്ഞിരുന്നു. ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളില്‍ വൈറലായിരിക്കുകയാണ് ചിത്രം.

താളവട്ടം, കിലുക്കം, വെള്ളാനകളുടെ നാട്, മിന്നാരം, വന്ദനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, തേന്‍മാവിന്‍ കൊമ്പത്ത്, കാലാപാനി തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ഈ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ്. ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ പുതിയ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്.

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ…

Posted by Mohanlal on Sunday, November 17, 2019

Top