‘ഞങ്ങളുടെ സന്തോഷം അടക്കാനാവുന്നില്ല’; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചതില്‍ സന്തോഷം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ഈ സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തോടെയും അര്‍ഹമായ സ്ഥലത്തു നിന്നു തന്നെ അനുഭവിക്കാന്‍ പോവുകയാണെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍: ‘അതിശയിപ്പിക്കുന്ന അത്ഭുതപ്പെടുത്തുന്ന മുദ്രകളെ തകര്‍ക്കാനുള്ള സമയമാണിത്. സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതി മനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോവുകയാണ്. അതിന്റെ എല്ലാം അനുഭവിക്കാന്‍ അര്‍ഹമായ സ്ഥലത്തു നിന്നുതന്നെ. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും’.മോഹന്‍ലാലിന്റെ വാക്കുകള്‍

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്. ഉപാധികളില്ലതെയാണ് സിനിമ പ്രദര്‍ശിപ്പിക്കുക.

Top