‘ഹൃദയം’ത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ റിലീസിന് അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ ത്തിലെ കല്യാണി പ്രിയദര്‍ശന്റെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. ഈ സിനിമയില്‍ നായകനായി എത്തുന്നത് പ്രണവ് മോഹന്‍ലാലാണ്. ദര്‍ശന രാജേന്ദ്രന്‍ ആണ് ചിത്രത്തിലെ മറ്റൊരു നായിക. മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയ്ര്രറകര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്ടര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കും.

Top