മാതൃദിനത്തില്‍ ബാല്യകാല ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍

മാതൃദിനത്തില്‍ ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. അമ്മയേക്കൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ കസേരയില്‍ ഇരിക്കുന്ന അമ്മയ്ക്കരികില്‍ കുട്ടി നിക്കറിട്ട് നില്‍ക്കുകയാണ് താരം. ഹാപ്പി മതേഴ്‌സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.

https://www.facebook.com/ActorMohanlal/posts/324120129081259

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറലായി കഴിഞ്ഞു. മോഹന്‍ലാലിന്റെ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. അമ്മയെ സ്‌നേഹം അറിയിക്കണം എന്നാണ് മേജര്‍ രവി കുറിച്ചത്.

 

Top