‘എന്റമ്മേടെ ജിമിക്കിക്കമ്മൽ’ ഗാനം സൂപ്പർ ഹിറ്റാക്കിയതിന് നന്ദി പറഞ്ഞ് മോഹൻലാൽ

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം.

ഓണത്തിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു .

കോളേജ് പശ്ചാത്തലത്തിൽ തയ്യാറാക്കിയ പുതിയ വീഡിയോ ഗാനം യൂട്യൂബിൽ തരംഗമാവുകയാണ്.

ഇതിനിടെ ‘എന്റമ്മേടെ ജിമിക്കിക്കമ്മൽ’ ഗാനം ആവേശത്തോടെ സ്വീകരിച്ച ആരാധകരോട് നന്ദിയറിയിച്ച് മോഹൻലാൽ രംഗത്തെത്തി.

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം നന്ദിയറിയിച്ചത്. യൂട്യൂബിൽ പുറത്തിറക്കിയ ഗാനം മണിക്കൂറുകൾക്കകം ഒന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

അനിൽ പനച്ചൂരാൻ എഴുതിയ ഗാനത്തിന്റെ ഓഡിയോ ഒരാഴ്‌ച മുൻപേ എത്തിയിരുന്നു.

ഷാൻ റഹ്‌മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയുമാണ്.

അങ്കമാലി ഡയറീസിലെ ലിച്ചിയായി ആരാധകരുടെ മനം കവര്‍ന്ന അന്നയാണ് ചിത്രത്തിലെ നായിക.

അരുണ്‍ കുര്യന്‍, ശരത് കുമാര്‍, അനുപ് മേനോന്‍, സലീം കുമാര്‍, കലാഭവന്‍ ഷാജോന്‍, ശിവജി ഗുരുവായൂര്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Top