കേരള പൊലീസിന് കോവിഡ് കിറ്റുകള്‍ കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍

ലോക്ക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും കോവിഡ് 19 എന്ന മഹാമാരിയെ തുരത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ പോലെ തന്നെ മറ്റൊരു വിഭാഗമാണ് പൊലീസ് സേന. ഇവരെ സഹായിക്കാന്‍ സിനിമാതാരങ്ങളും സംഘടനകളും മുന്നിട്ടിറങ്ങുന്നുണ്ട്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരള പൊലീസിന് കോവിഡ് കിറ്റുകള്‍ കൈമാറിയിരിക്കുകയാണ്.

താരത്തിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് പുനരുപയോഗിക്കാവുന്ന കോവിഡ് കിറ്റുകള്‍ കേരള പൊലീസിന് കൈമാറിയത്. സംഘടനയുടെ പ്രതിനിധിയായി മേജര്‍ രവിയാണ് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന് കോവിഡ് കിറ്റുകള്‍ കൈമാറിയത്.

നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുകളും സംഘടനയുടെ നേതൃത്വത്തില്‍് വിതരണം ചെയ്തിരുന്നു.

Top