മോഹൻലാലിനെതിരായ നീക്കങ്ങൾക്കു പിന്നിൽ ‘ഹിഡൻ’ അജണ്ടയുണ്ടെന്ന് . . .

mohanlal

നിതാ സിനിമാ പ്രവര്‍ത്തകര്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള അമ്മ ഭാരവാഹികള്‍ക്കെതിരെ നിലപാട് എടുക്കുന്നതിനു പിന്നില്‍ പ്രമുഖ സംവിധായകനാണെന്ന് ആക്ഷേപം. സി.പി.എം നേതൃത്വവുമായി ഏറെ അടുപ്പമുള്ള ഈ സംവിധായകന്റെ നീക്കത്തിനെതിരെ സി.പി.എം അനുഭാവികളായ മറ്റു സിനിമാ പ്രവര്‍ത്തകരും സംഘടിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള ബി.ഉണ്ണികൃഷ്ണനടക്കമുള്ളവര്‍ ‘അമ്മ’ സംഘടനക്കും മോഹന്‍ലാലിനുമെതിരെ നടക്കുന്ന നീക്കത്തില്‍ കടുത്ത രോഷത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. ദിലീപ് വിഷയത്തില്‍ ഒരു സംഘടന എന്ന രൂപത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദിലീപിനെ തിരിച്ചെടുത്ത ജനറല്‍ ബോഡി യോഗം തന്നെയാണെന്ന നിലപാടാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കെയ്ക്കും ഉള്ളത്.

ദിലീപ് രാജിവച്ചതോടെ തല്‍ക്കാലം അവസാനിച്ച വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതിനായാണ് മോഹന്‍ലാലിന്റെ മീടു പ്രതികരണം ഇപ്പോള്‍ നടി രേവതി വിവാദമാക്കുന്നതെന്നാണ് താരങ്ങളും കരുതുന്നത്.

wcc

ഏറ്റവും ജനപ്രീതിയുള്ള സൂപ്പര്‍ താരത്തെ ടാര്‍ഗറ്റ് ചെയ്ത് രേവതിയെ പോലുള്ള സീനിയര്‍ നടിമാര്‍ പ്രതികരണം നടത്തുന്നത് ഒരിക്കലും സ്വന്തം താല്‍പ്പര്യപ്രകാരമായിരിക്കില്ലെന്ന വാദത്തിനാണ് അമ്മയില്‍ മുന്‍തൂക്കം. ഇവിടെയാണ് സിനിമാ മേഖലയിലെ ‘തിരുത്തല്‍’ വാദികള്‍ പ്രതിക്കൂട്ടില്‍ ആകുന്നത്.

ദിലീപ് വിഷയത്തില്‍ എതിര്‍ നിലപാട് സ്വീകരിച്ച ഡബ്ല്യു സി സി അംഗങ്ങള്‍ക്കും അവരെ പിന്തുണക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്കും അവസരങ്ങള്‍ പാടെ കുറഞ്ഞതും സിനിമാ മേഖലയില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്നതുമാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ആക്ഷേപം.

ഏറ്റവും ഒടുവിലായി മീടു മൂവ്‌മെന്റ് ഒരു ഫാഷനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതാണ് വിവാദമായത്. ഈ വാദത്തോട് നടി രേവതി പ്രതികരിച്ചത് ഇങ്ങനെയാണ്.

revathy

‘ മീടൂ മൂവ്‌മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെ എങ്ങനെയാണ് ഇതൊക്കെ പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോന്‍ പറഞ്ഞതു പോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്നു പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടു വരുന്നതെന്നും അറിയില്ല.’

രേവതിയുടെ ഈ അഭിപ്രായ പ്രകടനത്തോടെ അമ്മയില്‍ ഡബ്‌ള്യുസിസി അംഗങ്ങള്‍ക്കെതിരായ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.

അവതരണം: സുനില്‍ നാരായണന്‍

Top