രഞ്ജിത്ത് ചിത്രം ‘ബിലാത്തിക്കഥ’യില്‍ അഥിതി താരമായി മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍

Ranjith

പുത്തന്‍ പണത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിലാത്തിക്കഥ’യില്‍ അഥിതി താരമായി മമ്മൂട്ടിയ്ക്ക് പകരം മോഹന്‍ലാല്‍ എത്തുന്നു. നേരത്തെ ചിത്രത്തിൽ അതിഥി താരമായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണ് രഞ്ജിത് തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബിലാത്തിക്കഥയില്‍ നിന്ന് ഡേറ്റ് പ്രശ്നം കാരണം മെഗാ സ്റ്റാർ പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

മാര്‍ച്ചിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജൻ നായകനാകുന്ന ചിത്രത്തില്‍ അനുസിത്താരയാണ് നായിക. ലണ്ടനില്‍ ചിത്രീകരിക്കുന്ന ബിലാത്തിക്കഥയുടെ രചന നിവഹിച്ചിരിക്കുന്നത് സേതുവാണ്.

കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മനോഹരമായ ഒരു പ്രണയ കഥയാണ് ബിലാത്തിക്കഥ പറയുന്നത്.

Top