പ്രേക്ഷകപ്രീതിയില്‍ മമ്മുട്ടിയെ പിന്നിലാക്കി മോഹന്‍ലാല്‍ ഒന്നാമത്; നടിമാരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മഞ്ജു വാര്യര്‍

ലയാള സിനിമയില്‍ 2023 ഡിസംബറില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നില്‍ നിന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. നഷ്ടപ്പെട്ട ഒന്നാം സ്ഥാനം പിടിച്ച് മോഹന്‍ലാല്‍ മുന്നോട്ട് വന്നപ്പോള്‍ മമ്മൂട്ടി രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനം നടന്‍ ടോവിനോ തോമസ് നിലനിര്‍ത്തി. ദുല്‍ഖര്‍ സല്‍മാനെ പിന്നിലാക്കി ഡിസംബര്‍ മാസത്തില്‍ ഫഹദ് ഫാസില്‍ മുന്നില്‍ വന്നു.

നവംബര്‍ മാസത്തില്‍ ആണ് മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയത്. ‘കാതല്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’ സിനിമകളുടെ പ്രേക്ഷക പ്രീതിയും വിജയവും മമ്മൂട്ടിയെ പട്ടികയില്‍ മുന്നില്‍ എത്തിക്കുകയായിരുന്നു. 2023ല്‍ ആദ്യമായായിരുന്നു മോഹന്‍ലാലിനെ മമ്മൂട്ടി പിന്നിലാക്കുന്നത്. ഡിസംബറില്‍ റിലീസിനെത്തിയ ‘നേര്’ സിനിമയുടെ പ്രീ റിലീസ് ഹൈപ്പും പിന്നീട് ലഭിച്ച സ്വീകാര്യതയും മോഹന്‍ലാലിനെ ബോക്‌സ് ഓഫീസിലും ജനപ്രീതിയിലും മുന്നില്‍ നിലനിര്‍ത്തുകയായിരുന്നു.

ഡിസംബര്‍ മാസത്തില്‍ പ്രേക്ഷക പ്രീതി നേടിയ സ്ത്രീ താരങ്ങളുടെ പട്ടികയില്‍ മഞ്ജു വാര്യര്‍ ആണ് ഒന്നാമത്. നവംബര്‍ മാസത്തില്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന കല്യാണി പ്രിയദര്‍ശന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഐശ്വര്യ ലക്ഷ്മിയാണ് ഡിസംബറില്‍ മൂന്നാം സ്ഥാനത്ത്. ശോഭന മൂന്നാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേയ്ക്ക് താഴ്ന്നപ്പോള്‍ കാവ്യാ മാധവന്‍ ഇത്തവണ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ormax Media (@ormaxmedia)

 

View this post on Instagram

 

A post shared by Ormax Media (@ormaxmedia)

Top