‘റാമി’ൽ പ്രതീക്ഷയുമായി ആരാധകർ, മോഹൻലാൽ ചിത്രം അവസാന ഷെഡ്യൂൾ ഉടൻ

‘ദൃശ്യം 2’നു ശേഷം ജീത്തുവിന്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കുന്ന ‘റാമി’ൽ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ‘റാം മോഹൻ’ എന്ന ടൈറ്റിൽ കഥാപാത്രമായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത്. കൊവിഡ് കാരണം ചിത്രീകരണം നീണ്ടുപോയ ചിത്രമാണ് ഇത്. എന്തായാലും ‘റാമി’ന്റെ ചിത്രീകരണം വൈകാതെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

ഫൈനൽ ഷെഡ്യൂൾ ഏപ്രിലിലാണ് തുടങ്ങുക. പാരീസ്, ലണ്ടൻ എന്നിവടങ്ങളിലെ ലൊക്കേഷനുകളിലായി ഒരു മാസത്തെ ചിത്രീകരണം മാത്രമാണ് ഇനി ‘റാമിന്റേ’തായി ബാക്കിയുള്ളത്. ഓണം റിലിസ് ആയിരിക്കും ചിത്രം. തൃഷ നായികയായി അഭിനയിക്കുന്ന മോഹൻലാൽ ചിത്രത്തിൽ ഇന്ദ്രജിത്ത്, ദുർഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാർ, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെ താരങ്ങൾ വേഷമിടുന്നു.

Top