മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം കേരളപ്പിറവി ദിനത്തില്‍ ചിത്രീകരണം ആരംഭിക്കും

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ചിത്രം അടുത്ത ഓണത്തിനു റിലീസ് ചെയ്യുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ഇപ്പോള്‍ തിരുവനന്തപുരത്ത് ലുസീഫറിന്റെ ഷൂട്ടിംങ്ങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ -അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. കൂടാതെ ഐ വി ശശിയുടെ മകന്‍ അനിയും സഹതിരക്കഥാകൃത്താണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നൂറു കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ദുര്‍ഗ കൃഷ്ണ, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top