മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.

lucifer-mohanlal

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും.നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍,തിരക്കഥ മുരളി ഗോപി,2018 ല്‍ തന്നെ ചിത്രം റീലിസ് ചെയ്യുമെന്നാണ് പ്രതീക്ഷ. മൂന്ന് പേര്‍ കൂടിയാല്‍ മാസ്സ് എന്റര്‍ടെയിനറായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല ഒരു പക്ഷേ പൃഥ്വിയും നായകനായേക്കാം.

ഇക്കാര്യം പൃഥ്വി തന്നെയാണ് മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയത്. വന്‍ താരനിരതന്നെയാണ് ചിത്രത്തിനായി ഒരുങ്ങുന്നത്. ശ്രീകുമാര്‍മേനോന്റെ ചിത്രമായ ഒടിയന്‍ പൂര്‍ത്തിയായതിന് ശേഷം ഭദ്രന്റെ സിനിമയായനീരാളിയിലാണ് ലാല്‍ അഭിനയിക്കുന്നത്. അതിന് ശേഷമാണ് ലൂസിഫറിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.ഇപ്പോള്‍ പൃഥിരാജ് നയന്‍ സിനിമയുടെ ഷൂട്ടിംഗ് ലോക്കേഷനിലാണ്. തിരക്കുകള്‍ കഴിഞ്ഞതിന് ശേഷം ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കും

Top