സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ പരിശീലന ചിത്രങ്ങള്‍

മോഹൻലാലിന്റെ പരിശീലന ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയദർശനൊപ്പമുള്ള സ്പോർട്സ് സിനിമയ്ക്കുള്ള തയ്യാറെടുപ്പാണോ എന്നാണ് മോഹൻലാലിന്റെ ഫോട്ടോയെക്കുറിച്ച് ആരാധകരുടെ ചോദ്യം. മോഹന്‍ലാലിനെ നായകനാക്കി സ്‌പോര്‍ട്‌സ് ഡ്രാമാ സ്വഭാവമുള്ള സിനിമ ചെയ്യുന്ന കാര്യം പ്രിയദര്‍ശന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ് എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഈ പ്രൊജക്ട്. പ്രിയദര്‍ശന്‍ തന്നെയാണ് ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും.

Top