രാഷ്ട്രീയമില്ല, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവര്‍ ഉണ്ട്: മോഹന്‍ലാല്‍

mohanlal

ന്യൂഡല്‍ഹി: തനിയ്ക്ക് രാഷ്ട്രീയമില്ലെന്ന്‌ ആവര്‍ത്തിച്ച് പറഞ്ഞ് നടന്‍ മോഹന്‍ലാല്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് പത്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചത്. പത്മഭൂഷണ്‍ പുരസ്‌കാരം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. രാഷ്ട്രപതി ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

മോഹന്‍ലാലിനു പുറമേ നടന്‍ പ്രഭുദേവ, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ പത്മശ്രീ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പതിറ്റാണ്ടുകളായി മലയാള ചലചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനയ്ക്കാണ് മോഹന്‍ലാലിന് പുരസ്‌കാരം നല്‍കിയത്.

തിങ്കളാഴ്ച വൈകിട്ട് പത്മ പുരസ്‌കാര ജേതാക്കളായ മലയാളികള്‍ക്ക് കേരള ഹൗസില്‍ സ്വീകരണമൊരുക്കും. മോഹന്‍ലാല്‍, ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, സംഗീതജ്ഞന്‍ ജയന്‍, പുരാവസ്തു വിദഗ്ധന്‍ കെ.കെ. മുഹമ്മദ് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കുന്നത്

Top