വിഎ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണ് പരിക്ക്

കൊച്ചി: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ഒടിയന്റെ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന് എസ്‌കലേറ്ററില്‍ നിന്നും വീണ് ഗുരുതര പരിക്ക് പറ്റിയെന്ന് റിപ്പോര്‍ട്ട്.

മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മുഖം ഇടിച്ച് വീണ ശ്രീകുമാര്‍ മേനോന്റെ താടിയെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശാസ്ത്രക്രിയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

ആരോഗ്യനില തൃപ്തികരമാണെന്നും ഒടിവുകള്‍ സംഭവിച്ചതിനാല്‍ അദ്ദേഹത്തെ ഇംപ്ലാന്റ് ശാസ്ത്രക്രിയ്ക്ക് വിധേയനാക്കുമെന്നുമാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Top