ഒടിയനില്‍ രാവുണ്ണിയായി മൂന്ന് ഗെറ്റപ്പുകളില്‍ പ്രകാശ് രാജ്

prakash-raj-odiyan

രാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്തെത്തിയിരുന്നു. പുതിയതായി ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ് എത്തുന്നത്.

ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുമ്പോള്‍ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായ രാവുണ്ണിയായാണ് തെന്നിന്ത്യന്‍ താരം പ്രകാശ് രജ് എത്തുന്നത്. രാവുണ്ണിക്കും മൂന്ന് ഗെറ്റപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്.

പരസ്യ സംവിധായകനായ വി.എ. ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍. ഒരു ഫാന്റസി ത്രില്ലറായാണ് ചിത്രമെത്തുന്നത്. സിനിമ ഈ വര്‍ഷം തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിയനില്‍ നായികയായ പ്രഭയായി എത്തുന്നത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരാണ്.

Top