mohanlal new film

മോഹന്‍ലാല്‍ നായകനാകുന്ന ജിബു ജേക്കബ് ചിത്രം ജൂലായ് പതിനൊന്നിന് കോഴിക്കോട്ട് തുടങ്ങും. സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബുജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നത് എം. സിന്ധുരാജാണ്.

പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ വി.ജെ. ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന നോവലാണ് ഈ സിനിമയ്ക്ക് ആധാരം.

ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത് ബാംഗ്ലൂര്‍ ഡേയ്‌സിന്റെ സഹനിര്‍മ്മാതാവായ സോഫിയ പോളാണ്. മെഗാഹിറ്റായ ദൃശ്യത്തിന് ശേഷം മീന വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്ന ചിത്രമാണിത്

Top